Posted On
date_range Updated On
date_range എൻ.സി.പി നേതാവ് ശരദ് പവാറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും
മുംബൈ: നാഷനലിസ്റ്റ് കോൺഗ്രസ് നേതാവ് ശരദ് പവാറിനെ ശസ്ക്രിയക്ക് വിധേയനാക്കും. പിത്തസഞ്ചിയിലെ പ്രശ്നങ്ങളെ തുടർന്നാണ് ശസ്ത്രിക്രിയ.
മാർച്ച് 31ന് ഇദ്ദേഹത്തെ തെക്കൻ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.
അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശരദ് പവാറിനെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനയിൽ പിത്തസഞ്ചിയിൽ പ്രശ്നങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പവാറിന് ശസ്ക്രിയ നിർദേശിച്ചു.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വരും ദിവസങ്ങളിൽ അദ്ദേഹത്തിന്‍റെ പരിപാടികളെല്ലാം റദ്ദാക്കിയതായും നവാബ് മാലിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.