Posted On
date_range Updated On
date_range പുരി ജഗന്നാഥ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ചു; നിരവധി പേർക്ക് പൊള്ളലേറ്റു
പുരി (ഒഡീഷ): പുരി ജഗന്നാഥ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്ക്. അർധരാത്രിയിൽ നടന്ന ചന്ദൻ യാത്രക്കിടെ നരേന്ദ്ര പുഷ്കർണി ദേവിഹട്ടിലാണ് അപകടമുണ്ടായത്.
ആഘോഷത്തിൽ പങ്കെടുത്ത നിരവധി ഭക്തർക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.
ഒരു സംഘം ഭക്തർ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. കത്തിച്ചിട്ട പടക്കം മറ്റ് പടക്കങ്ങളുടെ കൂമ്പാരത്തിൽ വീഴുകയായിരുന്നു. ഇതോടെ പടക്കങ്ങൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു.
പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ചീഫ് സെക്രട്ടറിക്കും ജില്ലാ ഭരണകൂടത്തിനും നിർദേശം നൽകി. ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കുമെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.