Posted On
date_range Updated On
date_range മുംബൈയിൽ വീട് തകർന്നുവീണ് അപകടം; ഏഴുപേർക്ക് പരിക്ക്, കൂടുതൽ പേർ കുടുങ്ങി കിടക്കുന്നെന്ന്
മുംബൈ: മുംബൈയിലെ ആേന്റാപ്പ് ഹിൽ ഏരിയയിൽ വീട് തകർന്നുവീണ് അപകടം. നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയം.
ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമായിരുന്നു അപകടം. ആേന്റാപ് ഹില്ലിലെ ജയ് മഹാരാഷ്ട്ര നഗറിലെ ഇരുനിലെകട്ടിടം തകർന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒമ്പതുപേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം വ്യക്തമല്ല. അഗ്നിരക്ഷാ സേനയുടെ നാലു വാഹനങ്ങൾ സംഭവ സ്ഥലെത്തത്തി. സുരക്ഷ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.