Posted On
date_range Updated On
date_range വില കുറഞ്ഞ കോവിഡ് വാക്സിന് യു.കെയുടെ അംഗീകാരം; വൈകാതെ ഇന്ത്യയിലുമെത്തും
ലണ്ടൻ: ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിർമാതാക്കളായ ആസ്ട്ര സെനിക്കയും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സിന് യു.കെയിൽ അംഗീകാരം. ജനുവരി നാല് മുതൽ വാക്സിൻ യു.കെയിൽ വ്യാപകമായി ഉപയോഗിച്ച് തുടങ്ങും.
സാധാരണ റഫ്രിജറേറ്റർ താപനിലയിൽ വാക്സിൻ സൂക്ഷിക്കാനാവും. അതിനാൽ ഫൈസർ, മൊഡേണ വാക്സിനുകളേക്കാളും വില കുറവായിരിക്കും ഓക്സ്ഫെഡ് വാക്സിന്. ബ്രിട്ടനാണ് ഓക്സ്ഫെഡ് വാക്സിന് ആദ്യമായി അംഗീകാരം നൽകിയത്.
അതേസമയം, ഇന്ത്യയിലും ഓക്സ്ഫെഡ് കോവിഡ് വാക്സിന് ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ നിർമാണം നടത്തുന്നത്. കോവിഷീൽഡ് എന്നാണ് വാക്സിന്റെ ഇന്ത്യയിലെ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.