ജൂണിൽ പത്ത്​ കോടി ഡോസ്​ കോവിഷീൽഡ്​ വാക്സിൻ ഉത്​പാദിപ്പിക്കുമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​

ന്യൂഡൽഹി: അടുത്തമാസം കോവിഷീൽഡ്​ വാക്സി​െൻറ ഒമ്പത്​ മുതൽ പത്ത്​ കോടി ഡോസുകൾ വരെ ഉൽപാദിപ്പിക്കുമെന്ന്​ സിറം ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യ. കോവിഡ്​ വാക്​സിനുകളുടെ കുറവുമായി ബന്ധപ്പെട്ട്​ സംസ്ഥാനങ്ങളിൽ നിന്ന്​ പരാതിയുയരുന്നതിനിടയിലാണ്​ വാക്​സിൻ ഉത്​പാദകർ അറിയിപ്പുമായി എത്തിയത്​. നിലവിലെ ഉത്പാദനശേഷിയായ 6.5 കോടി ഡോസിൽ നിന്ന്​ 10 കോടി ഡോസായി ഉത്​പാദനം ഉയർത്തുമെന്നും​ സിറം വാഗ്ദാനം ചെയ്​തു​.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക്​ അയച്ച കത്തിലാണ് സിറം ഇൻസ്റ്ററ്റ്യൂട്ട്​ ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെൻറ്​ ആന്‍റ്​ റെഗുലേറ്ററി അഫയേഴ്‌സ്) പ്രകാശ് കുമാര്‍ സിങ്​ അമിത് ഷാക്ക്​ നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വലിയ പിന്തുണയാണ് തങ്ങൾക്ക്​ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Serum Institute promises 10 crore Covishield doses in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.