Posted On
date_range Updated On
date_range സെൽഫി എടുക്കുന്നതിനിടെ എട്ടു വയസുകാരന്‍റെ തലക്ക് വെടിയേറ്റു
ഗാസിയാബാദ്: സെൽഫി എടുക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന തോക്കിൽ നിന്ന് എട്ടു വയസുകാരന്‍റെ തലക്ക് വെടിയേറ്റു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ജുനൈദിനാണ് തലക്ക് വെടിയേറ്റത്. ഡൽഹി ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.
സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനായാണ് ജുനൈദും സുഹൃത്തുക്കളും ചേർന്ന് തോക്ക് ചൂണ്ടി നിൽക്കുന്ന സെൽഫി എടുത്തത്. ഇതിനിടെ അബദ്ധത്തിൽ തോക്കിന്‍റെ ട്രിഗർ അമരുകയും ജുനൈദിന്‍റെ തലയിൽ വെടിയുണ്ട തുളച്ചു കയറുകയുമായിരുന്നു.
ജുനൈദിന്‍റെ അയൽവാസി ഖലി അനധികൃതമായി കൈവശം വെച്ചിരുന്ന തോക്കാണ് അപകടത്തിന് കാരണമായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് ഖലിക്കെതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.