Posted On
date_range Updated On
date_range ക്ഷേത്രത്തിനകത്ത് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; ആൾദൈവം അറസ്റ്റിൽ
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഫത്തേപുർ ബേരിയിൽ 15 വയസ്സുകാരിയെ ആൾദൈവം ക്ഷേത്രത്തിനകത്തുവെച്ച് ൈലംഗികാതിക്രമത്തിനിരയാക്കി. ക്ഷേത്ര നടത്തിപ്പുകാരനായ നബ്ബെ ഭഗതിനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 17ന് പെൺകുട്ടി അമ്മാവനും മകനുമൊപ്പം നബ്ബെ ഭഗതിനെ സന്ദർശിക്കാൻ വന്നപ്പോഴായിരുന്നു സംഭവം. അമ്മാവെൻറ മകന് അസുഖമായതിനാൽ ശമനം തേടി എത്തിയതായിരുന്നു ഇവർ.
പീഡനത്തിനിരയാക്കിയശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ വിജയ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.