Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു
പുൽവാമ: ജമ്മുകശ്മീർ പുൽവാമ ജില്ലയിലെ ബാംനൂ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. രഹസ്യ വിവരെത്ത തുടർന്ന് പ്രത്യേക ദൗത്യ േസനയും 44 രാഷ്ട്രീയ ൈറഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്.
പ്രേദശത്ത് രണ്ടിലേറെ തീവ്രവാദികൾ കൂടിയുള്ളതായി സംശയിക്കുന്നു. അവരെ കൂടി പിടികൂടാനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പുൽവാമയിലെ മലങ്ക്പുരയിലും സുരക്ഷാസേന തീവ്രവാദികൾക്കായി തെരച്ചിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.