Posted On
date_range Updated On
date_range വഖഫ്: ഉവൈസിയുടെ ഹരജി കേൾക്കും
ന്യൂഡൽഹി: വഖഫ് സ്വത്തുക്കൾ ‘ഉമീദ്’ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ഹരജി വാദം കേൾക്കാൻ വീണ്ടും ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി.
നേരത്തെ വിഷയം ഒക്ടോബർ 28ന് കോടതി പരിഗണിക്കാനിരുന്നതായിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇക്കാര്യം തിങ്കളാഴ്ച ഉവൈസിയുടെ അഭിഭാഷകൻ നിസാം പാഷ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന്, ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.