Photo credit; Twitter

അവർ ​മരങ്ങളെ ചേർത്തുപിടിച്ചു​; വിമാനത്താവള വിപുലീകരണത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി: വിമാനത്താവള വിപുലീകരണത്തിനായി 10,000ത്തിൽ അധികം മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ 'സേവ്​ താനൊ' പ്രതിഷേധം. ഡെറാഡൂൺ വിമാനത്താവളത്തിന്​ മുമ്പിൽ പ്ലക്കാർഡുകളുമായി നൂറുകണക്കിന്​ പേർ തടിച്ചുകൂടി. 'സേവ്​ താനൊ' എന്നെഴുതിയ പ്ലക്കാർഡുകളുമായി എത്തിയവർ മരങ്ങളെ കെട്ടിപ്പിടിച്ചു നിന്നായിരുന്നു പ്രതിഷേധം.

243 ഏക്കർ വനഭൂമി എയർപോർട്ട്​ അതോറിറ്റി ഒാഫ്​ ഇന്ത്യക്ക്​ കൈമാറുന്നതിനായി ദേശീയ വന്യജീവി ബോർഡി​െൻറ അനുമതി തേടുന്നതിന്​ ഉത്തരാഖണ്ഡ്​ സർക്കാർ ശ്രമിച്ചതോടെയാണ്​ പ്രതിഷേധങ്ങളുടെ തുടക്കം. അനുമതി ലഭിച്ചാൽ ഡെറാഡൂണിലെ ജോളി ഗ്രാൻറ്​ വിമാനത്താവള വിപുലീകരണത്തിനായി നാനോ ഏരിയയിലെ 10,000ത്തിൽ അധികം മരങ്ങൾ മുറിച്ചുമാറ്റപ്പെടും.


ഉത്തരാഖണ്ഡ്​ ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്​ഥാനമായതിനാൽ വിമാനത്താവള വിപുലീകരണത്തിന്​ തന്ത്രപരമായ ​പ്രധാന്യ​മുണ്ടെന്നാണ്​ സർക്കാറി​െൻറ വാദം. ജൂണിൽ ഗംഗോത്രി ദേശീയ ഉദ്യാനത്തിലെ 73 ഹെക്​ടർ ഭൂമി ഉത്തരാഖണ്ഡ്​ സംസ്​ഥാന വന്യജീവി ഉപദേശക സമിതിയുടെ അനുമതിയോടെ കൈമാറിയിരുന്നു. മൂന്ന്​ റോഡുകൾ നിർമിക്കുന്നതി​െൻറ ഭാഗമായായിരുന്നു ഇത്​.

നിലവിൽ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2140 മീറ്ററാണ്​. പുതിയ ടെർമിനൽ 2021 ഒക്​ടോബറോടെ പൂർത്തിയാക്കാനാണ്​ നീക്കം. ഇതോടെ റൺവേയുടെ നീളം 2765 മീറ്ററിലെത്തും. 353 കോടിയുടേതാണ്​ പദ്ധതി.

പദ്ധതിക്കായി നിരവധി വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ആവാസവ്യവസ്​ഥയാണ്​ നശിപ്പിക്കപ്പെടുക. ആനകളുടെ പ്രധാന വിഹാര കേന്ദ്രവും പരിസ്​ഥിതി ലോലപ്രദേശവുമാണ്​ ഇവിടം. 

Tags:    
News Summary - Save Thano Locals oppose expansion of Dehradun airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.