ശശികല വീണ്ടും ജയിലിൽ

ബം​ഗ​ളൂ​രു: അ​ഞ്ചു ദി​വ​സ​ത്തെ പ​രോ​ൾ ക​ഴി​ഞ്ഞ് അ​ണ്ണാ ഡി.​എം.​കെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല വ്യാ​ഴാ​ഴ്ച പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ മ​ട​ങ്ങി​യെ​ത്തി. ശ​ശി​ക​ല താ​മ​സി​ച്ചി​രു​ന്ന ടി. ​ന​ഗ​റി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ റോ​ഡു​മാ​ർ​ഗ​മാ​ണ് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഭ​ർ​ത്താ​വ് ന​ട​രാ​ജ​നെ കാ​ണാ​നാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് പ​രോ​ൾ എ​ന്ന​തി​നാ​ൽ രാ​ഷ്​​ട്രീ​യ കൂ​ടി​ക്കാ​ഴ്ച​ക​ളൊ​ന്നും ന​ട​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ശ​ശി​ക​ല​യു​ടെ വ​ര​വ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​ല്ല. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ശ​ശി​ക​ല.
 

Tags:    
News Summary - Sasikala Return to Jail - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.