Posted On
date_range Updated On
date_range സന്ന ഇർഷാദ് മാട്ടുവിനെ വിമാനത്താവളത്തിൽ തടഞ്ഞു
ശ്രീനഗർ: ഡൽഹി വിമാനത്താവളത്തിൽനിന്ന് പാരിസിലേക്ക് പോകാനെത്തിയ കശ്മീരി ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സർ പുരസ്കാര ജേത്രിയുമായ സന്ന ഇർഷാദ് മാട്ടുവിനെ വിമാനത്താവള അധികൃതർ തടഞ്ഞു. യാത്ര തടഞ്ഞതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് മാട്ടു ട്വിറ്ററിലൂടെ അറിയിച്ചു.
ഫ്രാൻസിലേക്ക് യാത്ര ചെയ്യാൻ അംഗീകൃത വിസയുണ്ടായിട്ടും തന്നെ തടയുകയായിരുന്നുവെന്നും മുൻകൂട്ടി നിശ്ചയിച്ച പുസ്തക പ്രകാശനത്തിനും ഫോട്ടോ പ്രദർശനത്തിനുമായാണ് പാരിസിൽ പോകാനിരുന്നതെന്നും അവർ ട്വീറ്റിലൂടെ അറിയിച്ചു. ഫീച്ചർ ഫോട്ടോ വിഭാഗത്തിലാണ് ഈ വർഷം മാട്ടുവിന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.