അവർ വീടു കത്തിക്കില്ലെന്ന്​ പ്രതീക്ഷിക്കാം; മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച്​ റാവത്ത്​

ന്യൂഡൽഹി: ലോക്​ഡൗണിന്​ ​െഎക്യദാർഡ്യം പ്രഖ്യാപിച്ച്​ കൊണ്ട്​​ ഏപ്രിൽ അഞ്ചിന്​ രാത്രി വീടുകൾക്ക്​ മുന്നിൽ മെഴുകുതിരി, മൊബൈൽ വെളിച്ചം എന്നിവ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​. അവർ വീടു കത്തിക്കില്ലെന്ന്​ പ്രതീക്ഷിക്കാമെന്ന്​ റാവത്ത്​ ട്വിറ്ററിൽ പരിഹസിച്ചു.

ബാൽക്കണിയിലെത്തി കൈയടിക്കാൻ​ ചെയ്യാൻ പറഞ്ഞപ്പോൾ അവർ ഡ്രമ്മുകളുമായി തെരുവി​െലത്തി. ഇനി അവർ സ്വന്തം വീട്​ കത്തിക്കില്ലെന്ന്​ പ്രതീക്ഷിക്കാം. ദീപം തെളിക്കാം, പക്ഷേ സർക്കാർ നിലവിലെ സ്ഥിതി മെച്ചപ്പെടുത്തണമെന്ന്​ റാവത്ത്​ആവശ്യപ്പെട്ടു.

നേരത്തെ ഏപ്രിൽ അഞ്ചിന്​ പ്രഖ്യാപിച്ച ജനത കർഫ്യൂവിൻെറ ഭാഗമായി ബാൽക്കണിയിലെത്തി കൈയടിക്കാൻ​ ജനങ്ങളോട്​ മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പല ഉത്തരേന്ത്യൻ നഗരങ്ങളിലും ആളുകൾ ആഹ്വാനം ഏറ്റെടുത്ത്​ തെരുവിലിറങ്ങിയിരുന്നു.

Tags:    
News Summary - sanjay rawat on modi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.