ഹിന്ദുത്വ തീവ്രവാദ വിവാദം; സൽമാൻ ഖുർഷിദിന്‍റെ വീട്​ ആക്രമിച്ച്​ ഹിന്ദുത്വ പ്രവർത്തകർ

ന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദം ഐ.എസിനെയും ബോകോ ഹറാം തീവ്രവാദികളെയും പോലെയാണെന്ന തന്‍റെ പുതിയ പുസ്​തകത്തിലെ പരാമർശത്തിന്‍റെ പേരിൽ മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൽമാൻ ഖുർഷിദിന്‍റെ വീട്​ അക്രമികൾ അടിച്ചു തകർത്തു. നൈനിത്താളിലെ വീടാണ്​ ഹിന്ദുത്വ പ്രവർത്തകരുടെ അതിക്രമത്തിന്​ ഇരയായത്​. വീട്​ ആക്രമിക്കുന്ന

ദൃശ്യങ്ങൾ ഖുർഷിദ്​ തന്നെ ഫേസ്​ബുക്കിൽ പങ്കുവെച്ചു. ജനൽ ചില്ലുകളും വാതിലുകളും തകർത്തിട്ടിരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്​. ഹിന്ദുത്വ തീവ്രവാദം ഇസ്​ലാമിക്​ സ്​റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന്​ തന്‍റെ പുതിയ പുസ്​തകത്തിൽ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൽമാൻ ഖുർഷിദിനെ പിന്തുണച്ച്​ രാഹുൽ ഗാന്ധി രംഗത്ത്​ രംഗത്തെത്തിയിരുന്നു.


Full View


അതേസമയം, ഖുർഷിദിന്‍റെ പരാമർശത്തിൽ വസ്​തുതാപരമായ തെറ്റുണ്ടെന്ന്​ ഗുലാം നബി ആസാദ് വിമര്‍ശിച്ചു. ഖുര്‍ഷിദിനെ പിന്തുണച്ച രാഹുൽ ഗുലാം നബി ആസാദിനെ തള്ളിയാണ്​ രംഗത്ത് വന്നത്​. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം തീവ്രവാദ സംഘടനകളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ് എന്ന പുതിയ പുസ്തകത്തിലെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഇത്​ ഏറ്റെടുത്താണ്​ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തിയത്​.

മുസ്ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് അത്തരത്തിലൊരു പാരമര്‍ശമുണ്ടായതില്‍ അത്ഭുതമില്ലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. സോണിയ ഗാന്ധി ഇതിന്​ മറുപടി പറയണമെന്നും ബി.ജെ.പി ആവശ്യ​പ്പെട്ടു. ഇതിന് പിന്നാലെ സല്‍മാന്‍ ഖുര്‍ഷിദിനെ അനുകൂലിച്ചും എതിര്‍ത്തും കോൺഗ്രസിലെ നിരവധി നേതാക്കള്‍ രംഗത്തെത്തി. ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയിലാണ്​ രാഹുൽ ഗാന്ധി നിലപാട്​ വ്യക്​തമാക്കിയത്​. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. യു.പി തിരഞ്ഞെടുപ്പിൽ വിവാദം കത്തിച്ച്​ ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയാണ്​ ബി.ജെ.പി ലക്ഷ്യം.

Tags:    
News Summary - Salman Khurshid's Nainital home vandalised amid uproar over new book, says this can't be Hinduism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.