അണ്ടർ 16 സാഫ് കപ്പ് ഫുട്ബാൾ കിരീടവുമായി ഇന്ത്യൻ ടീം
Posted On
date_range Updated On
date_range സാഫ് അണ്ടർ 16 ഫുട്ബാൾ കിരീടം ഇന്ത്യക്കുതന്നെ
തിമ്പു (ഭൂട്ടാൻ): സാഫ് അണ്ടർ 16 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വീണ്ടും ഇന്ത്യയുടെ വിജയഭേരി. ഫൈനലിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചാണ് കിരീടം നിലനിർത്തിയത്. ഭരത് ലെയ്റെൻജാമും (8) ലെവിസ് സാങ്മിൻലൂനും (74) സ്കോർ ചെയ്തു. എട്ടാം ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. അപരാജിതരായി ഫൈനലിലേക്കു മുന്നേറി ജേതാക്കളാവുകയായിരുന്നു ഇഷ്ഫാഖ് അഹ്മദ് പരിശീലിപ്പിച്ച സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.