Posted On
date_range Updated On
date_range മധ്യപ്രദേശിൽ ഭിക്ഷാടകനെ മർദ്ദിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മധ്യപ്രദേശിലെ പതജൻ ഗ്രാമത്തിൽ ഭിക്ഷാടകനെ മർദ്ദിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഭിക്ഷാടകനെ ഒരാൾ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രവീൺ ഗൗർ എന്നയാളാണ് മുടി വെട്ടിമാറ്റിയത്.
ഞായറാഴ്ച വൈകുന്നേരം ഭിക്ഷ ചോദിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തിന് പിന്നിലെ കാരണം പൊലീസിന് ഇപ്പോഴും അജ്ഞാതമാണ്. കേസെടുത്ത് പ്രതി പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.