ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്​ ചീ​ഫ്​ ജ​സ്​​റ്റ ി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നീ​ട്ടി​വെ​ച്ചു. പ്രാ​യ​ഭേ​ദ​െ​മ​ന്യേ ശ​ബ​രി​മ​ല​യി​ൽ സ് ​​ത്രീ​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​ന​ു​വ​ദി​ച്ച 2018 സെ​പ്​​റ്റം​ബ​ർ 28ലെ ​വി​ധി പു​നഃ​പ​രി​േ​ശാ​ധി​ക്ക​ണ​മോ എ​ന ്ന്​ തീ​രു​മാ​നി​ക്കും മു​മ്പ്​ മ​ത​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴു വി​ഷ​യ​ങ്ങ​ളി​ൽ ഏ​ഴം​ഗ ബെ​ഞ്ച് ​ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​​ ചീ​ഫ്​ ജ​സ്​​റ്റി​സ്, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖ​ൻ​വി​ൽ​ക​ർ, ഇ​ന്ദു മ ​ൽ​ഹോ​ത്ര എ​ന്നി​വ​രു​ടെ ​ഭൂ​രി​പ​ക്ഷ വി​ധി​യി​ൽ പ​റ​ഞ്ഞു. ഇ​തി​നോ​ട്​ വി​യോ​ജി​ച്ച്​ ജ​സ്​​റ്റി​സു​മാ ​രാ​യ രോ​ഹി​ങ്​​​ട​ൺ ഫാ​ലി ന​രി​മാ​ൻ, ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ർ പു​റ​പ്പെ​ടു​വി​ച്ച ന്യൂ​ന​പ​ക്ഷ വി​ ധി​യി​ൽ ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ ത​ള്ളി. അ​ഞ്ചം​ഗ ബെ​ഞ്ചി​ ലാ​രും നി​ല​വി​െ​ല വി​ധി സ്​​റ്റേ ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​നി ഒ​രു വി​ധി വ​രും വ​രെ ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ ദ​െ​മ​ന്യേ സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​വേ​ശ​ന അ​നു​മ​തി നി​ല​നി​ൽ​ക്കും.

മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക് ​ മി​ശ്ര​യു​ടെ കൂ​ടെ നി​ന്ന്​ ശ​ബ​രി​മ​ല​യി​ലെ സ്​​ത്രീ പ്ര​വേ​ശ​ന​ത്തി​നു വി​ധി​ പ​റ​ഞ്ഞ ജ​സ്​​റ്റി​സ്​ ഖ ​ൻ​വി​ൽ​ക​ർ മു​ൻ നി​ല​പാ​ടി​ൽ നി​ന്ന്​ മാ​റി​ സ്​​ത്രീ​പ്ര​വേ​ശ​ന​ം എ​തി​ർ​ത്ത ജ​സ്​​റ്റി​സ്​ ഇ​ന്ദു​മ​ൽ​ ഹോ​ത്ര​ക്കും ചീ​ഫ്​ ജ​സ്​​റ്റി​സി​നു​മൊ​പ്പം നി​ന്ന​തോ​ടെ​യാ​ണ്​ ഭൂ​രി​പ​ക്ഷ വി​ധി​ സാ​ധ്യ​മാ​യ​ത്. നേ ​ര​ത്തേ സ്​​ത്രീ​പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​കൂ​ല​മാ​യി വി​ധി​ച്ച ജ​സ്​​റ്റി​സു​മാ​രാ​യ രോ​ഹി​ങ്​​ട​​ൺ ഫാ​ ലി ന​രി​മാ​നും ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും എ​ഴു​തി​യ വി​ധി​പ്ര​സ്​​താ​വ​ത്തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ഴു​തി​യ വ ി​ധി​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. പു​നഃ​പ​രി​േ​ശാ​ധ​നാ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ പാ​ലി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ൾ ലം​ഘി​ച്ച ഭൂ​രി​പ​ക്ഷ വി​ധി ആ ​ഹ​ര​ജി​ക​ളി​ൽ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളും മ​റ്റു ബെ​ഞ്ചു​ക​ളു​ടെ മു​ന്നി​ലു​ള്ള വി​ഷ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

വിശാല ബെഞ്ച് പരിശോധിക്കുന്ന വിഷയങ്ങൾ:

  1. മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളും ലിംഗസമത്വം ഉറപ്പാക്കുന്ന 14ാം അനുഛേദവുമായും ബന്ധപ്പെട്ട പരസ്പര പ്രവര്‍ത്തനം എന്തെന്ന് പരിശോധിക്കണം.
  2. ഭരണഘടനയുടെ 25 (1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണം?
  3. ധാര്‍മികത, ഭരണഘടന ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ‍? അതോ മതവിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ?
  4. ഒരു പ്രത്യേക ആചാരം അനുപേക്ഷണീയമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ? അതോ പുരോഹിതര്‍ക്ക് വിട്ടുനല്‍കണോ?
  5. അനുപേക്ഷണീയമായ മതാചാരങ്ങള്‍ക്ക് ഭരണഘടന പരിരക്ഷയുണ്ടോ?
  6. ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതിന് നിര്‍വചനം എന്താണ്?
  7. ഏതെങ്കിലും വിശ്വാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാന്‍ സാധിക്കുമോ?

ആരാ​ധ​നാ സ്​​ഥ​ല​ത്ത്​ സ്​​ത്രീ​പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത ശ​ബ​രി​മ​ല​യി​ൽ മാ​ത്രം പ​രി​മി​ത​മ​ല്ലെ​ന്ന്​​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ ശ​ബ​രി​മ​ല ഹ​ര​ജി​ക​ൾ തീ​ർ​പ്പാ​ക്കും മ​ു​മ്പ്​ മ​റ്റു മ​ത​ങ്ങ​ളെ​കൂ​ടി ബാ​ധി​ക്കു​ന്ന സ​മാ​ന നി​യ​മ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം കി​േ​ട്ട​ണ്ട​തു​ണ്ടെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഭൂ​രി​പ​ക്ഷ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഒ​രേ വി​ഷ​യ​ത്തി​ലും സ​മാ​ന​മാ​യ​തോ പ​ര​സ്​​പ​ര ബ​ന്ധി​ത​മാ​യ​തോ ആ​യ വി​ഷ​യ​ങ്ങ​ളി​ലും ഒ​രു കോ​ട​തി​യി​ലു​ള്ള എ​ല്ലാ കേ​സു​ക​ളും ഒ​രു​മി​ച്ച്​ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​ത്​ കോ​ട​തി​യു​ടെ അ​ച്ച​ട​ക്ക​മാ​ണ്. ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​​െൻറ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​ക്ക്​ മു​സ്​​ലിം സ്​​ത്രീ​ക​ളു​ടെ ദ​ർ​ഗ​യി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​വു​മാ​യും ബ​ന്ധ​മു​​ണ്ട്.​ പാ​ഴ്​​സി മ​ത​ക്കാ​ര​ല്ലാ​ത്ത​വ​രെ വി​വാ​ഹം ചെ​യ്​​ത പാ​ഴ്​​സി വ​നി​ത​ക്ക്​ ‘അ​ഗ്യാ​രി’ എ​ന്ന തീ​ക്കു​ണ്ഡ​ത്തി​ന​ടു​ത്ത്​ പോ​കാ​മോ എ​ന്ന വി​ഷ​യ​വു​മാ​യും അ​തി​ന്​ ബ​ന്ധ​മു​ണ്ട്​. ദാ​വൂ​ദി ബോ​റ​ക​ൾ​ക്കി​ട​യി​ലെ സ്​​ത്രീ​ചേ​ലാ​ക​ർ​മ​വും ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ധി​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി.

അ​തി​നാ​ൽ, സു​പ്രീം​കോ​ട​തി ത​ങ്ങ​ൾ​ക്കു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ ഒ​രു നീ​തി​ന്യാ​യ ന​യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഏ​ഴി​ൽ കു​റ​യാ​ത്ത ജ​ഡ്​​ജി​മാ​രു​ടെ ബെ​ഞ്ച്​ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ​ മൂ​ന്നു ജ​ഡ്​​ജി​മാ​ർ​ക്കു​ വേ​ണ്ടി ചീ​ഫ്​ ജ​സ്​​റ്റി​സ്​ നി​ർ​ദേ​ശി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ഉം 26​ഉം വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഇൗ ​പു​തി​യ ന​യം വ​രു​ന്ന​തോ​ടെ അ​ന്ത്യ​മാ​കു​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. 1965ലെ ​കേ​ര​ള ഹി​ന്ദു പൊ​തു ആ​രാ​ധ​നാ​ല​യ (പ്ര​വേ​ശ​ന) ച​ട്ടം ശ​ബ​രി​മ​ല​ക്ക്​ ബാ​ധ​ക​മാ​കു​മോ എ​ന്ന കാ​ര്യ​വും വി​ശാ​ല ബെ​ഞ്ച്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ധി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ശബരിമല പുനഃപരിശോധന ഹരജികൾക്കൊപ്പം മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നീ വിഷയങ്ങളിലെ ഹരജികളും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ ഹരജികൾ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തെയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും വിയോജിച്ചു.

മുസ് ലിം, പാഴ്സി സ്ത്രീകളുടെ പള്ളി പ്രവേശനം ശബരിമല സ്ത്രീ പ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതു കൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടികുഴക്കേണ്ട. സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ വിധിയിൽ പറയുന്നു.

വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോൻ, പി.സി. ജോർജ്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഒാൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചത്.

പൊതുസ്ഥലത്തെ തുല്യത ആരാധനാലയങ്ങളിൽ ബാധകമല്ലെന്നും ചരിത്ര പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്ന് കോടതി നിലപാട് സ്വീകരിച്ചതെന്നും ആണ് എൻ.എസ്.എസ് ചൂണ്ടിക്കാട്ടിയത്. പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നും ശബരിമല ക്ഷേത്രം തന്ത്രി വാദം ഉന്നയിച്ചത്. അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണെന്നും അത് കോടതിക്ക് നിഷേധിക്കാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.

നൈഷ്ഠിക ബ്രഹ്മചര്യം പ്രതിഷ്ഠയുടെ പ്രത്യേകതയാണെന്നും പ്രതിഷ്ഠക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും പന്തളം രാജകുടുംബം വാദിച്ചപ്പോൾ, നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ മാറ്റേണ്ടത് ആക്ടിവിസ്റ്റുകളല്ലെന്ന് ബ്രാഹ്മണസഭയും ചൂണ്ടിക്കാട്ടി.

തുല്യതയാണ് ശബരിമല വിധിയുടെ ആധാരം. കോടതി വിധി പൗരന്‍റെ മൗലികാവകാശങ്ങൾ ഉയർത്തി പിടിക്കുന്നത്. പുനഃപരിശോധനാ ഹരജികൾ തള്ളണം. വിധിയിൽ ആശയകുഴപ്പം ഉണ്ടാക്കാനാണ് പുനഃപരിശോധനാ ഹരജികളിലെ ശ്രമമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്നുവെന്നും മാറ്റം എല്ലാവരും അംഗീകരിക്കണമെന്നുമുള്ള നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചത്.

2018 സെ​പ്​​റ്റം​ബ​ർ 28നാ​ണ്​ ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള യുവതി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ​െബഞ്ച്​ ഉ​ത്ത​ര​വിട്ട​ത്.

അ​യ്യ​പ്പ​ന്‍ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണെ​ന്ന​തും ആ​ര്‍ത്ത​വ​മു​ള്ള​തി​നാ​ൽ യു​വ​തി​ക​ൾ​ക്ക്​ 41 ദി​വ​സം വ്ര​തം നോ​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച്​ ഹൈ​കോ​ട​തി 1991 ഏ​പ്രി​ൽ അ​ഞ്ചി​ന് യു​വ​തി​ക​ൾ​ക്ക്​ ശ​ബ​രി​മ​ല പ്ര​വേ​ശ​നം വി​ല​ക്കി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ 15 വ​ര്‍ഷ​ത്തി​ന് ശേ​ഷം ഇന്ത്യൻ യ​ങ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജിയി​ലാ​ണ്​ എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അം​ഗീ​ക​രി​ച്ച്​ സു​​പ്രീം​കോ​ട​തി വി​ധി പ്ര​സ്​​താ​വി​ച്ച​ത്.

സുപ്രീംകോടതി​ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്​ എ​തി​ർ​ത്ത്​ സം​സ്​​ഥാ​ന​മാ​കെ വലിയ പ്രതിഷേധങ്ങളും അ​ക്ര​മ​ങ്ങ​ളും ആണ് അരങ്ങേറിയത്. പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്​​ത 2012 കേ​സു​ക​ളി​ലെ 67,094 പ്ര​തി​ക​ളി​ൽ തി​രി​ച്ച​റി​യ​പ്പെ​ട്ട 10,561 പേ​ർ വി​വി​ധ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്​ തു​ട​രു​കയാണ്.

Full View
Tags:    
News Summary - Sabarimala Women Entry Supreme Court verdict- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.