Posted On
date_range Updated On
date_range തമിഴ്നാട്ടിൽ പണമൊഴുക്ക് തുടരുന്നു; ദിനകരൻെറ അനുയായിയുടെ വീട്ടിൽ നിന്ന് 1.5 കോടി പിടിച്ചു
ചെന്നൈ: തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുന്നതിനുള്ള റെയ് ഡുകൾ തുടരുന്നു. ടി.ടി.വി ദിനകരൻെറ അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടി പ്രവർത്തകൻെറ വീട്ടിൽ നിന്നും 1.5 കോടി രൂപയാണ് പിടിച്ചെടുത്തത്. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലായിരുന്നു റെയ്ഡ്.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലർച്ചെ 5.30ഓടെയാണ് അവസാനിച്ചത്. 94 കവറുകളിലായി സൂക്ഷിച്ച 1.48 കോടി രൂപയാണ് പിടിച്ചെടുത്തത്. വോട്ടർമാർക്ക് നൽകാനായാണ് പണം സൂക്ഷിച്ചതെന്നാണ് വിവരം.
പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി റെയ്ഡുകൾ നടത്തിയിരുന്നു. ഡി.എം.കെ നേതാവ് കനിെമാഴിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.