Posted On
date_range Updated On
date_range ജനവിധി തമിഴ് ജനതയുടെ മനസെന്ന് ദിനകരൻ
ചെന്നൈ: തമിഴ് ജനതയുടെ മനസാണ് ആർ.കെ നഗറിലെ ജനവിധിയെന്ന് സ്ഥാനാർഥി ടി.ടി.വി ദിനകരൻ. ജനദ്രോഹ സർക്കാറിനെതിരായ വിധിയാണിത്. വൻ ഭൂരിപക്ഷത്തിൽ സന്തോഷമുണ്ട്. ഇ.പി.എസ് സർക്കാർ മൂന്നു മാസത്തിനകം നിലംപതിക്കുമെന്നും ദിനകരൻ മാധ്യമങ്ങളോട് പറഞ്ഞു.
താൻ സ്വതന്ത്ര സ്ഥാനാർഥിയാണ്. എന്നാൽ എല്ലാ എ.െഎ.എ.ഡി.എം.കെ പ്രവർത്തകരും തന്നോടൊപ്പമായിരുന്നു. തനിക്ക് അമ്മയുടെ (ജയലളിതയുടെ) ആശിർവാദവുമുണ്ടെന്നും ദിനകരൻ പറഞ്ഞു.
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷമാണ് ടി.ടി.വി ദിനകരനുള്ളത്. അണ്ണാ ഡി.എം.കെ, ഡി.എം.കെ, ബി.ജെ.പി സ്ഥാനാർഥികളെ പിന്തള്ളിയാണ് ദിനകരൻ വിജയത്തിലേക്ക് കുതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.