Posted On
date_range Updated On
date_range നീറ്റ് പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല; സൈറ്റിലുള്ളത് പഴയ പട്ടികയെന്നും എൻ.ടി.എ
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ. വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയാണെന്നും എൻ.ടി.എ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചകായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. എൻ.ടി.എ വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയുടെ ലിങ്കാണ്.
പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.