Posted On
date_range Updated On
date_range മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയത് സൗജന്യമായി നൽകും -സുഷമ
ന്യൂഡൽഹി: കേരളത്തിൽ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയ പാസ്പോർട്ട് സൗജന്യമായി നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആളുകളുടെ പ്രധാന രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പാസ്പോർട്ട് നൽകാൻ സർക്കാർ തീരുമാനിച്ചുവെന്നും അവർ ട്വീറ്റ് ചെയ്തു. ജനജീവിതം സാധാരണഗതിയിലായാൽ പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അതാത് പാസ്പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും സുഷമ ട്വീറ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.