Posted On
date_range Updated On
date_range 10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടി; ബസുകളിലും എടുക്കുന്നില്ല, ഉത്തരവിട്ട് കലക്ടർ
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ 10 രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടി. വ്യാജ നാണയങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് നടപടിയെടുക്കണമെന്ന് ഗൂഡല്ലൂർ ഉപഭോക്തൃ സമിതി സെക്രട്ടറി എസ്. ശിവസുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. നീലഗിരിയിൽ സർക്കാർ ബസുകളിലും മിനി ബസുകളിലും 10 രൂപ നാണയങ്ങൾ വാങ്ങാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നു.
കോയമ്പത്തൂർ ജില്ലയിലെ സർക്കാർ ബസുകളിൽ 10 രൂപ നാണയങ്ങൾ വാങ്ങാത്ത സാഹചര്യത്തിൽ എല്ലാ ബസുകളിലും മിനി ബസുകളിലും 10 രൂപ നാണയങ്ങൾ നിർബന്ധമായും വാങ്ങാൻ കലക്ടർ ഉത്തരവിട്ടു. മുഷിയുന്ന 10 രൂപ നോട്ടുകൾ പലർക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.