Posted On
date_range Updated On
date_range മദ്യപർക്ക് ചിക്കൻ വിളമ്പിയില്ല; മഹാരാഷ്ട്രയിൽ ഹോട്ടലിന് തീയിട്ട് പ്രതികാരം
ന്യൂഡൽഹി: മദ്യപിച്ചെത്തിയതിന് ചിക്കൻ വിഭവം വിളമ്പാൻ വിസമ്മതിച്ചതിന് ഹോട്ടൽ തീയിട്ട് പ്രതികാരം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഞായറാഴ്ച പുലർച്ചെ സമയത്തായിരുന്നു റോഡരികിലെ ഹോട്ടലിൽ രണ്ടു പേർ എത്തുന്നത്. കുടിച്ച് ലഹരിയിലായതിനാൽ ഉടമ നൽകാൻ സമ്മതിച്ചില്ല.
വാക്കേറ്റമായി തുടങ്ങിയത് കട തീയിട്ട് നശിപ്പിക്കുന്നതിൽ കലാശിക്കുകയായിരുന്നു.
മഹാരാഷ്ട്ര ഉൾപെടെ രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങൾ പക്ഷിപ്പനിയുടെ പിടിയിലായ വാർത്ത ഭീതി വിതക്കുന്നതിനിടെയാണ് സംസ്ഥാനത്ത് ദുരനുഭവം.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതികളായ ശങ്കർ തായ്ഡെ, സാഗർ പട്ടേൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.