ബലാത്സംഗ, പോക്​സോ കേസുകൾ: അന്വേഷണം രണ്ടു​ മാസത്തിനകം പൂർത്തിയാക്കണം

പട്​ന: ബലാത്സംഗം, പോക്​സോ കേസുകളിൽ അന്വേഷണം രണ്ടു​ മാസത്തിനകം പൂർത്തിയാക്കണമെന്ന്​ കാണിച്ച്​ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈകോടതി ചീഫ്​ ജസ്​റ്റിസുമാർക്കും കേന്ദ്ര നിയമമന്ത്രി കത്തെഴുതുന്നു​. ഇത്തരം കേസുകളിൽ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും നിയമമന്ത്രി രവി ശങ്കർ പ്രസാദ്​ ആവശ്യപ്പെട്ടു. ബലാത്സംഗവും സ്​ത്രീകൾക്കെതിരായ അതിക്രമവുംപോലുള്ള ഹീനകൃത്യങ്ങളിൽ ഉൾപ്പെടുന്നവർ നിയമ സംവിധാനത്തിലൂടെ അതിവേഗം ശിക്ഷിക്കപ്പെടേണ്ടതുണ്ട്​​.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ പോക്​സോ, ബലാത്സംഗ കേസുകളിൽ അന്വേഷണവും വിചാരണയും നിശ്ചിത സമയപരിധിക്കകം വേണമെന്ന്​ കാണിച്ച്​ മുഖ്യമന്ത്രിമാർക്ക്​ കത്തെഴുതു​ക. അതിവേഗ കോടതികളിൽ കെട്ടിക്കിടക്കുന്ന പോക്​സോ കേസുകളിൽ എത്രയും പെ​ട്ടെന്ന്​ തീർപ്പ്​ വേണമെന്ന്​ കാണിച്ച്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസുമാർക്ക്​ കത്തെഴുതുമെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

അതേസമയം, നീതി ലഭിക്കുന്നത്​ അനന്തമായി നീളുന്നതിലൂടെ ജനം നിയമം കൈയിലെടുക്കാൻ ശ്രമിക്കുമെന്ന്​ ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. നീതി തൽക്ഷണം ലഭിക്കുന്നതല്ലെന്ന സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസി​​െൻറ പരാമർശത്തിന്​ മറുപടിയായാണ്​ വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്​. തൽക്ഷണം നീതി നടപ്പാക്കാൻ കഴിയില്ലെങ്കിലും അനന്തമായി നീളരുതെന്നും ഉപരാഷ്​ട്രപതി പറഞ്ഞു.

Tags:    
News Summary - ravi shankar prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.