Posted On
date_range Updated On
date_range മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ യുവതിയുടെ ആത്മഹത്യാ ശ്രമം
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പിൽ മാനഭംഗത്തിന് ഇരയായ വനിതയുടെ ആത്മഹത്യാ ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ വസതിക്ക് പുറത്താണ് യുവതി വിഷം കഴിച്ച് ആത്മഹ്ത്യ ചെയ്യാൻ ശ്രമിച്ചത്.
വിഷം ഉള്ളിൽ ചെന്ന യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനഭംഗ കേസിലെ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ നടപടി.
മധ്യപ്രദേശിൽ ബി.ജെ.പി സർക്കാരാണ് അധികാരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.