Posted On
date_range Updated On
date_range പാക് അധീന കശ്മീർ ഇന്ത്യക്ക് കൈമാറണമെന്ന് രാമദാസ് അത്തേവാല
ന്യൂഡൽഹി: പാക് അധീന കശ്മീർ പാകിസ്താൻ ഇന്ത്യക്ക് കൈമാറാൻ തയാറാവണമെന്ന് കേന്ദ്രമന്ത്രി രാമദാസ് അത്തേവാ ല. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ പാക് അധീന കശ്മീർ കൈമാറുന്നതാണ് നല്ലത്. ഇംറാൻ ഖാൻ പാകിസ്താൻെറ താൽപര്യം മുൻ നിർത്തി പാക് അധീന കശ്മീർ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താനോടൊപ്പം നിൽക്കാൻ താൽപര്യമില്ല. അവർക്ക് ഇന്ത്യയിൽ ചേരാനാണ് താൽപര്യം. കഴിഞ്ഞ 70 വർഷമായി കശ്മീരിൻെറ മൂന്നിലൊരു ഭാഗം പാകിസ്താൻ പിടിച്ച് വെച്ചിരിക്കുകയാണ്. ഇത് ഗൗരവമുള്ള കാര്യമാണെന്നും അത്തേവാല ചൂണ്ടിക്കാട്ടി.
നേരത്തെ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് പാക് അധീന കശ്മീരിനെ ഇന്ത്യയുമായി കൂട്ടിചേർക്കുന്നതിനായുള്ള ശ്രമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.