Posted On
date_range Updated On
date_range രാമക്ഷേത്ര പ്രതിഷ്ഠ: പങ്കെടുക്കുമെന്ന് ഹിമാചലിലെ കോൺഗ്രസ് മന്ത്രി
ഷിംല: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് തീരുമാനമെടുത്തിട്ടില്ലെങ്കിലും പരിപാടിക്ക് പോകുമെന്ന് പ്രഖ്യാപിച്ച് പാർട്ടി ഭരിക്കുന്ന ഹിമാചൽപ്രദേശിലെ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്. തന്റെ സൗകര്യമനുസരിച്ച് രാമക്ഷേത്രം സന്ദർശിക്കുമെന്ന് ജനുവരി നാലിന് വിക്രമാദിത്യ സിങ് പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെയും സംസ്ഥാന പാർട്ടി അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.