Posted On
date_range Updated On
date_range രാജ്യസഭ: ജി23 നേതാക്കളെ വെട്ടി കോൺഗ്രസ് പട്ടിക
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ ജി23 നേതാക്കൾക്ക് വെട്ടിനിരത്തൽ. ഗുലാം നബി ആസാദിനും ആനന്ദ് ശർമക്കും ഇടമില്ലാതെയാണ് 10 രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
മറ്റൊരു ജി23 നേതാവായ കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ്‍വാദി പാർട്ടി ടിക്കറ്റിലാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. പി. ചിദംബരം, ജയറാം രമേശ്, അജയ് മാക്കൻ, രൺദീപ് സുർജെവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി, വിവേക് താൻഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജൻ, ഇംറാൻ പ്രതാപ്ഗാർഹി എന്നിവരാണ് സ്ഥാനാർഥികൾ. ജൂൺ 10നാണ് 10 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.