Posted On
date_range Updated On
date_range ഇന്ത്യ-പാക് അതിർത്തിയിൽ ദസ്റ ആഘോഷിക്കാൻ രാജ് നാഥ് സിങ്
ന്യൂഡൽഹി: ഇന്തോ- പാക് അതിർത്തിയിൽ ദസ്റ ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മന്ത്രി അതിർത്തിയിൽ ആയുധ പൂജയും നടത്തും. ബി.എസ്.എഫ് ജവാൻമാർക്കൊപ്പമായിരിക്കും മന്ത്രിയുടെ ദസ്റ ആേഘാഷം.
ബോർഡർ ഒൗട്ട് പോസ്റ്റിലാണ് ആയുധ പൂജ നടത്തുക. ആദ്യമായാണ് ഭരണതലത്തിലെ മുതിർന്ന മന്ത്രി ഇന്ത്യ- പാക് അതിർത്തിയിൽ ആയുധ പൂജക്ക് ഒരുങ്ങുന്നത്.
ദസ്റ ആഘോഷത്തിെൻറ ഭാഗമാണ് ആയുധ പൂജ. ഒക്ടോബർ 19നാണ് ബി.എസ്.എഫ് ജവാൻമാർക്കൊപ്പം ദസ്റ ആഘോഷിക്കാനായി മന്ത്രി എത്തുക. ഒക്ടോബർ 18ന് ബിക്കാനെറിലെത്തുന്ന മന്ത്രി രാത്രി ബോർഡർ ഒൗട്ട് പോസ്റ്റിൽ തങ്ങിയ ശേഷം 19 നാണ് ദസ്റ ആഘോഷങ്ങളിൽ പെങ്കടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.