െഎസോൾ: ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടാനോ നിയന്ത്രണമേർപ്പെടുത്താനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മിസോറമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിെൻറ കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ മിസോറമിൽ നൂറുകണക്കിന് നാട്ടുകാരുടെ പ്രതിഷേധത്തിനിടെയാണ് രാജ്നാഥ് സിങ് തലസ്ഥാനമായ െഎസോളിലെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി കിരൺ റിജിജുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിജ്ഞാപനത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളിലും കേന്ദ്ര നിയമത്തിനെതിരെ വ്യാപക കാമ്പയിനാണ് നടക്കുന്നത്. ഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ കൈകടത്തില്ലെന്ന് നേരത്തേ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും വ്യക്തമാക്കിയിരുന്നു. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നാലു മുഖ്യമന്ത്രിമാരുമായി മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. മ്യാന്മറുമായും ബംഗ്ലാദേശുമായും അതിർത്തി പങ്കിടുന്ന മിസോറമിെൻറ സുരക്ഷച്ചെലവ് കേന്ദ്രം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.