Posted On
date_range Updated On
date_range രാജസ്ഥാനിൽ ടെമ്പോ ട്രാവലറിൽ ട്രാക്റ്റർ ഇടിച്ച് യുവാവും മക്കളും മരിച്ചു; പ്രദേശത്ത് സംഘർഷം
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ടെമ്പോ ട്രാവലറിൽ ട്രാക്റ്റർ ഇടിച്ച് കുടുംബത്തിലെ മൂന്നുകുട്ടികളടക്കം നാലു പേർ മരിച്ചു. പിതാവും മൂന്ന് കുട്ടികളുമാണ് മരിച്ചത്. മാതാവിന് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്. ട്രാക്റ്ററിന് തീയിട്ട പ്രദേശവാസികൾ പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംഘർഷം കാരണം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് അനന്ദ് ശർമ അറിയിച്ചു.
കെല്ലേറിൽ പൊലീസ് വാഹങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. ജനത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 40 കാരനായ യുവാവും രണ്ട് ആൺകുട്ടികളും മകളുമാണ് അപകടത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.