താക്കറെയുടെ പിറന്നാളിന് പെട്രോളിന് മഹാരാഷ്ട്രയിൽ ഒമ്പത് രൂപ വരെ കുറവ്
മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയുടെ പിറന്നാളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ പെട്രോൾ വിലയിൽ കുറവ്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത പമ്പുകളിലുടെയായിരുന്നു കുറഞ്ഞ വിലക്ക് പെട്രോൾ നൽകിയത്. വിവിധ പമ്പുകളിൽ നാല് രൂപ മുതൽ ഒമ്പത് രൂപ വരെയായിരുന്നു കുറവ്.
വ്യാഴാഴ്ച മഹാരാഷ്ട്ര നവനിർമാണ സേനയുടെ പ്രസിഡൻറ് രാജ് താക്കറെയുടെ 50ാം പിറന്നാളായിരുന്നു. പിറന്നാൾ പ്രമാണിച്ച് കുറഞ വിലയിൽ പെട്രോൾ നൽകുമെന്ന് എം.എൻ.സി ട്വീറ്റ് ചെയ്തതോടെ അതിരാവിലെ തന്നെ പമ്പുകളിൽ നീണ്ട ക്യൂവായിരുന്നു. പമ്പുകളിൽ നിന്ന് കുറഞ്ഞ വിലയിൽ പെട്രോൾ ലഭിച്ചതോടെ പലരും ഫുൾ ടാങ്ക് ഇന്ധനമടിച്ചാണ് മടങ്ങിയത്.
രാജ്യത്ത് വർധിച്ചുവരുന്ന പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കൂടിയാണ് താക്കറെയുടെ പിറന്നാൾ ദിനത്തിൽ പെട്രോൾ വില കുറച്ചതെന്നും എം.എൻ.സി വ്യക്തമാക്കി. പെട്രോൾ വില വർധനവിൽ മോദിയേയും അമിത് ഷായേയും പരിഹസിക്കുന്ന കാർട്ടൂണും രാജ് താക്കറെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.