Posted On
date_range Updated On
date_range ‘‘താങ്കളെപ്പോലൊരു ദേശാഭിമാനിയുടെ മകനായതിൽ അഭിമാനിക്കുന്നു’’
ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനത്തിൽ പിതാവിനെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ദേശാഭിമാനിയും വിശാലഹൃദയനും നിസ്വാർഥനുമായ പിതാവിെൻറ മകനായതിൽ അഭിമാനിക്കുന്നുവെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ രാജീവ് ഇൗ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. രാജ്യത്തെ ശാക്തീകരിക്കാൻ അദ്ദേഹം ജനതയോടൊപ്പം പ്രധാന്യമുള്ള വലിയ ചുവടുവെപ്പുകൾ നടത്തി. സ്നേഹത്തോടെയും കൃതജ്ഞതയോടെയും അദ്ദേഹത്തിെൻറ ചരമവാർഷികത്തിൽ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
1991 മെയ് 21ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിലുണ്ടായ ചാവേർ ആക്രമണത്തിനിടയിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.