രാഹുൽ ഗാന്ധി അമേത്തിയിൽ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം മണ്ഡലമായ അമേത്തിയിൽ പര്യടനത്തിനെത്തി രാഹുൽ ഗാന്ധി. ‘അമേത്തിയുടെ എം.പി- 2019 ലെ പ്രധാനമന്ത്രി’- എന്ന വാചകത്തോടുള്ള ബാനറുകളാണ്​ അമേത്തിയിൽ രാഹുലിനെ സ്വാഗതം ചെയ്യുന്നതിനായി നിരത്തിയിരിക്കുന്നത്​. ഇന്നു രാവിലെ ലഖ്​നോ എയർപോർട്ടിലെത്തിയ രാഹുലിനെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജ്​ ബബ്ബാർ സ്വീകരിച്ചു.

ബി.എസ്​.പി- എസ്​.പി സഖ്യത്തിനു ശേഷം ആദ്യമായാണ്​ രാഹുൽ ഉത്തർപ്രദേശി​ൽ എത്തുന്നത്​. അമേത്തിയിലെ പര്യടനത്തിനു ശേഷം റായ് ബറേലിയും അദ്ദേഹം സന്ദർശിക്കും. കൂടാതെ, പ്രയാഗിലെ കുംഭമേളയിൽ പങ്കെടുക്കുന്ന രാഹുൽ പുണ്യസ്നാനം നടത്തുമെന്നും റിപ്പോർട്ടുണ്ട്​.

മോദി സർക്കാറിനെതിരെ രാഹുലിന്‍റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നിരവധി റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. വരുന്ന ആഴ്ചകളിൽ ഉത്തർപ്രദേശിൽ മാത്രം 13 റാലികൾ നടത്താനാണ് നീക്കം.

Tags:    
News Summary - Rahul Gandhi Visits Amethi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.