Posted On
date_range Updated On
date_range കൽക്കരിയുമായി പോകുന്ന യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി
റാഞ്ചി: ഝാർഖണ്ഡിൽ സൈക്കിളിൽ കൽക്കരിയുമായി പോകുന്ന യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. സൈക്കിളിൽ 200-200 കിലോ കൽക്കരിയുമായി ദിവസേന 30-40 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ യുവാക്കളുടെ വരുമാനം നാമമാത്രമാണെന്ന് അദ്ദേഹം പറയുന്നു. അവരോടൊപ്പം നടക്കാതെ, അവരുടെ ഭാരം അനുഭവിക്കാതെ, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല.
ഈ യുവതൊഴിലാളികളുടെ ജീവിതം മന്ദഗതിയിലായാൽ, ഇന്ത്യ കെട്ടിപ്പടുക്കുന്ന ചക്രവും നിലക്കുമെന്നും ‘എക്സി’ൽ രാഹുൽ ഗാന്ധി കുറിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടയിലാണ് രാഹുൽ യുവാക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത്. ഗ്രാമീണരുമായി ഇടപഴകിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.