Posted On
date_range Updated On
date_range ‘‘പ്രവാസി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തണം’’
ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി. കോവിഡ് 19 പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ ഇന്ത്യൻ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
വീട്ടിലേക് ക് വരാൻ സാധിക്കാത്തതിനാൽ അവർ അതീവ നിരാശയിലാണ്. ക്വാറൻറീൻ സൗകര്യങ്ങൾ തയാറാക്കി പ്രവാസികളായ സഹോദരി സഹോദരൻമാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വിമാനങ്ങൾ ഏർപ്പെടുത്തണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം പ്രവാസികളെ തൽക്കാലം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും കോടതി അറിയിച്ചിരുന്നു. അടുത്ത ആഴ്ച കോടതി വീണ്ടും ഹരജി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.