Posted On
date_range Updated On
date_range രാഹുൽ ഗാന്ധിക്ക് പുതിയ ഔദ്യോഗിക വസതി; പാർലമെന്റ് സമ്മേളനത്തിന് മുമ്പ് താമസമാരംഭിക്കും
ന്യൂഡൽഹി: സുനേരി ബാഗിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് ഇനി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി. ജൂലൈ 21ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പ് രാഹുൽ പുതിയ വസതിയിൽ താമസമാരംഭിക്കും.
നിലവിൽ മാതാവ് സോണിയ ഗാന്ധിയുടെ കൂടെ പത്താം നമ്പർ ജൻപഥ് വസതിയിലാണ് താമസം. കാബിനറ്റ് മന്ത്രിക്ക് തുല്യപദവി വഹിക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ടൈപ് എട്ട് ബംഗ്ലാവിന് അർഹതയുണ്ട്. എം.പിയായപ്പോൾ തുഗ്ലക് ലൈനിലെ അഞ്ചാംനമ്പർ വസതിയിലായിരുന്നു താമസം.
അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഈ വസതി ഒഴിഞ്ഞു. ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും സോണിയ ഗാന്ധിയോടൊപ്പം താമസം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.