Posted On
date_range Updated On
date_range ‘നീതിയുടെയും കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഗോള ശബ്ദം’; മാർപാപ്പയുടെ നിര്യാണത്തിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിയുടെയും കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആഗോള ശബ്ദമായിരുന്നു മാർപാപ്പയെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അനുകമ്പയുടെ ലോകശബ്ദമായിരുന്നു മാർപാപ്പയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. അടിസ്ഥാന വർഗങ്ങൾക്ക് വേണ്ടിയും അരികുവത്കരിച്ചവർക്ക് വേണ്ടിയും നിർഭയനായി സംസാരിച്ച വ്യക്തിയായിരുന്നു.
സ്നേഹത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. എന്റെ ചിന്തകൾ ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്ക സമൂഹത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.