Posted On
date_range Updated On
date_range റാഗിങ്: ഏഴാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ
ബംഗളൂരു: കുടകിലെ സ്വകാര്യ സ്കൂളിൽ മുതിർന്ന വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയ ഏഴാം ക്ലാസ് വിദ്യാർഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. കുടക് സോമവാർപേട്ട് താലൂക്കിലെ ശിവരള്ളി ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്ര- അക്ഷത ദമ്പതികളുടെ മകൾ വൈഷ്ണവിയാണ് (13) മരിച്ചത്. സ്കൂളിൽ റാഗിങ്ങിന് ഇരയായതിനാൽ മാനസികപ്രയാസത്തിലായിരുന്നു കുട്ടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിൽ നടന്ന സംഭവത്തെപ്പറ്റി കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ, സ്കൂളിൽ ഇക്കാര്യം അറിയിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.