ട്രോളിൽ നിറഞ്ഞ്​ റഫാൽ വിമാന പൂജ

ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിൽ നിന്ന്​ ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയ വേളയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ ആയുധപൂജ നടത്തിയത്​ ‘ട്രോളൻമാർ’ ആഘോഷമാക്കി. ചന്ദനത്തിരിയും ചന്ദനവും തേങ്ങയും ഉൾ​പ്പടെയുള്ള പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച് പൂജ നടത്തുകയും വിമാനത്തിന്​ മുകളിൽ ഓം എന്നെഴുതി, തേങ്ങ വച്ച്​, ചരട്​ കെട്ടിയ ശേഷം വിമാനത്തിൻെറ ചക്രങ്ങൾക്ക്​ ച​ുവട്ടിൽ ചെറുനാരങ്ങ വെക്കുകയും ചെയ്​തിരുന്നു. ​ അതിന്​ മുകളിലൂടെ വിമാനം കയറ്റി ഇറക്കിയതോടെയാണ്​ ചടങ്ങ്​ പൂർത്തിയായത്​.

വിമാനത്തിൻെറ ചക്രത്തിനടിയിൽ ചെറുനാരങ്ങ വെച്ച ചിത്രത്തോടൊപ്പം ‘നാരങ്ങ പിഴിയാനാണോ ഇവൻമാർ ഈ യുദ്ധവിമാനം വാങ്ങിയതെന്ന്​ ഫ്രാൻസ്​ ചോദിക്കുന്നതായ ട്രോൾ ഉൾപ്പടെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രോളുകളാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.

നേരത്തെ വിവിധ റോക്കറ്റ്​ വിക്ഷേപണങ്ങൾ നടത്തിയപ്പോഴും ശാസ്​ത്രജ്ഞൻമാർ ഇത്തരത്തിൽ പൂജ നടത്തുകയും മറ്റും ചെയ്​തിരുന്നു. ഇതും ട്രോളുകളായിരുന്നു.

Tags:    
News Summary - rafale shashtra pooja; troll -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.