ആധാറിന്​ സുരക്ഷ കൂട്ടാൻ ക്യൂ.ആർ കോഡ്

ന്യൂ​ഡ​ൽ​ഹി: ആ​ധാ​റി​​​െൻറ സ്വ​കാ​ര്യ​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക്യൂ.​ആ​ർ കോ​ഡ്​ (ക്വി​ക്ക്​ റെ​സ്​​പോ​ൺ​സ്​ കോ​ഡ്) ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി (യു.​െ​എ.​ഡി.​എ.​െ​എ). വ്യ​ക്തി​ക​ളു​ടെ പേ​ര്, വി​ലാ​സം, ​േഫാ​േ​ട്ടാ, ജ​ന​ന തീ​യ​തി തു​ട​ങ്ങി​യ ര​ഹ​സ്യ സ്വ​ഭാ​വ​മി​ല്ലാ​ത്ത വി​വ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ ഉ​പ​യോ​ക്താ​വി​ന്​ കൈ​മാ​റാ​ം. അ​തി​നാ​ൽ 12 അ​ക്ക ആ​ധാ​ർ ന​മ്പ​ർ ന​ൽ​കു​ന്ന​തി​ലൂ​ടെ​യു​ള്ള വി​വ​ര​ചോ​ർ​ച്ച ത​ട​യാം.

സ്വ​കാ​ര്യ ഇ​ട​പാ​ടു​ക​ൾ​ക്ക്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. യു.​െ​എ.​ഡി.​എ.​െ​എ​യു​ടെ വെ​ബ്​​സൈ​റ്റ്, ​മൊ​ബൈ​ൽ ആ​പ്​ എ​ന്നി​വ​യി​ൽ​നി​ന്ന്​ ക്യൂ.​ആ​ർ കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ബ​യോ​മെ​ട്രി​ക്​ തി​രി​ച്ച​റി​യ​ൽ രേ​ഖ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നും പ​ക​ർ​പ്പ്​ എ​ടു​ക്കാ​നു​മാ​വും. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ പ​ക​ർ​പ്പി​ലെ ആ​ധാ​ർ ന​മ്പ​ർ മാ​യ്ച്ച​ശേ​ഷം തി​രി​ച്ച​റി​യ​ൽ തെ​ളി​യി​ക്കാ​ൻ ക്യൂ.​ആ​ർ കോ​ഡ്​ മാ​ത്രം ഉ​പ​യോ​ഗി​ക്കാം.

Tags:    
News Summary - QR Code Security in Aadhar Card -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.