Posted On
date_range Updated On
date_range പഞ്ചാബിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം
ഛണ്ഡീഗഢ്: പൊതുമേഖല സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം ജോലി സംവരണം നൽകാൻ പഞ്ചാബ് മന്ത്രിസഭ യോഗത്തിൽ തീരുമാനം. അമരീന്ദർ സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് ചരിത്രപരമായ തീരുമാനമെടുത്തത്.
സർക്കാർ ജോലികളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുേമ്പാഴും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലഭിക്കും. അതോടൊപ്പം പഞ്ചായത്തിരാജിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലെ 33 ശതമാനം സംവരണത്തിൽ നിന്ന് 50 ശതമാനമാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.