Posted On
date_range Updated On
date_range ലോക്ഡൗണിനെ തുടർന്ന് വായ്പ തിരിച്ചടക്കാനായില്ല; പഞ്ചാബിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് വായ്പ തിരിച്ചടക്കാനാവാത്ത മനോവിഷമത്തിൽ പഞ്ചാബിൽ നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. ധർമപാൽ എന്നയാളും കുടുംബവുമാണ് ആത്മഹത്യ ചെയ്തത്.
വീട്ടിലെ എൽ.പി.ജി സിലിണ്ടർ കുടുംബാംഗങ്ങൾ ഉറങ്ങുന്ന റൂമിൽ വെച്ച് തുറന്ന് വിട്ടതിന് ശേഷം മണ്ണെണ്ണയൊഴിച്ച് ധർമപാൽ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിമിഷങ്ങൾക്കകം തന്നെ തീ വീട്ടിൽ ആളിപ്പടർന്നു നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഫരീദ്കോട്ട് എസ്.പി സേവാ സിങ് മാൽഹി പറഞ്ഞു.
ആത്മഹത്യ കുറിപ്പിൽ എട്ട് ലക്ഷം രൂപ വായ്പയെടുത്തതായും കോവിഡ് ലോക്ഡൗൺ മൂലം അത് തിരിച്ചടക്കാൻ സാധിച്ചില്ലെന്നും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.