പ്ര​ണ​യം നി​ര​സി​ച്ച 14കാരിയെ നടുറോഡിൽ കുത്തിക്കൊന്നു; ബന്ധു പിടിയിൽ

മും​ബൈ: പു​ണെ​യി​ലെ ബി​ബെ​വാ​ടി​യി​ൽ പ്ര​ണ​യം നി​ര​സി​ച്ച 14 കാ​രി​യെ വെ​ട്ടി​യും കു​ത്തി​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ 22 കാ​ര​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പെ​ൺ​കു​ട്ടി​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​ണ്​ പി​ടി​യി​ലാ​യ​ത്. ഒ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​ കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ലാ​യി.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 5.45 ന്​ ​പെ​ൺ​കു​ട്ടി ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു കൊ​ല​പാ​ത​കം. ര​ണ്ടു​ ബൈ​ക്കി​ലാ​യാ​ണ്​ പ്ര​തി​ക​ളെ​ത്തി​യ​ത്. 22 കാ​ര​ൻ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ലും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ക​ത്തി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ത​ൽ​ക്ഷ​ണം മ​രി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക്ക്​ അ​വ​ളോ​ട്​ പ്ര​ണ​യം തോ​ന്നി​യെ​ന്നും അ​ത്​ നി​ര​സി​ച്ച്​ പെ​ൺ​കു​ട്ടി​യും വീ​ട്ടു​കാ​രും പ്ര​തി​യെ വീ​ട്ടി​ൽ​നി​ന്ന്​ പ​റ​ഞ്ഞു​വി​ട്ടെ​ന്നും ഇ​തി‍െൻറ പ്ര​തി​കാ​ര​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്നും​ പൊ​ലീ​സ്​ പ​റ​യു​ന്നു.

Tags:    
News Summary - Pune Girl, 14, Murdered On Road Over "One-Sided Love", 2 Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.