Posted On
date_range Updated On
date_range സ്വത്തുതർക്കം: മാതാവിനെ കൊന്ന മകന് വധശിക്ഷ
ചെന്നൈ: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് മാതാവ് തിലകറാണിയെ കൊലപ്പെടുത്തിയ കേസിൽ മകന് വധശിക്ഷ. പുതുക്കോട്ട മഴയൂർ മറവംപട്ടി ആനന്ദിനാണ് (25) പുതുക്കോട്ട മഹിള കോടതി വധശിക്ഷ വിധിച്ചത്. 2008ൽ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ആനന്ദിെൻറ പിതാവ് തങ്കരാസു കൊല്ലപ്പെട്ടിരുന്നു.
ഇൗ കേസിൽ തിലകറാണി പ്രതിചേർക്കപ്പെട്ടെങ്കിലും കോടതി പിന്നീട് വെറുതെവിട്ടു. തുടർന്ന് തിലകറാണിയും മകൻ ആനന്ദും വെവ്വേറെയാണ് താമസിച്ചിരുന്നത്. മൂന്നു വർഷം മുമ്പ് ഇരുവരും തമ്മിൽ തങ്കരാസുവിെൻറ പേരിലെ സ്വത്തുക്കൾ സംബന്ധിച്ച് തർക്കമുണ്ടായി. ഇതാണ് തിലകറാണിയുടെ കൊലയിൽ കലാശിച്ചത്. ആനന്ദിനെ തിരുച്ചി സെൻട്രൽ ജയിലിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.