മോദിക്കെതിരെ പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന് സഞ്ജയ് റാവുത്ത്




മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിച്ചാൽ വിജയിക്കുമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. വാരാണസിക്കാർക്ക് പ്രിയങ്ക ഗാന്ധിയെ ആവശ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക ജയിക്കുമെന്ന കാര്യം ഉറപ്പാണ്. cccപറഞ്ഞു. ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിയെന്ന ഊഹാപോഹങ്ങളെ കുറിച്ച് സംസാരിക്കവെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കാണാമെങ്കിൽ എന്തുകൊണ്ട് ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. ശരദ് പവാറും അജിത് പവാറും കണ്ടുമുട്ടിയതായി മാധ്യമങ്ങളിൽ നിന്നാണ് അറിയുന്നത്. അതു സംബന്ധിച്ച് ശരദ് പവാർ സംസാരിക്കും. ഇന്ത്യൻ ബ്ലോക്ക് മീറ്റിംഗിലേക്ക് ശരദ് പവാർ അജിത് പവാറിനെ ക്ഷണിച്ചുവെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. എട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എം.എൽ.എമാർക്കൊപ്പം ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാർ അടുത്തിടെ ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ) നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിലേക്ക് മാറിയിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.