Posted On
date_range Updated On
date_range യു.പിയിൽ നടക്കുന്നത് കാട്ടുഭരണം; ഇരകളാകുന്നത് സാധാരണക്കാരും െപാലീസും മാധ്യമപ്രവർത്തരും
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ രത്തൻ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കഗാന്ധി.
'മരണപ്പെട്ട മാധ്യമപ്രവർത്തകനും കുടുംബത്തിനും അനുശോചനമറിയിക്കുന്നു. ഉത്തർ പ്രദേശിൽ ക്രിമിനലുകൾക്കുള്ള പിന്തുണ വർധിച്ചുവരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ക്രിമിനൽ സംഭവങ്ങൾ നിഷേധിക്കുന്നത് കുറ്റവാളികൾക്ക് ശക്തിയേകുകയാണ്. സാധാരണക്കാർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കമുള്ളവരാണ് ഈ കാട്ടുഭരണത്തിന് ഇരയാകുന്നത്' -പ്രിയങ്ക ഗാന്ധി പ്രതികരിച്ചു
മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കൊലപാതക കാരണം വസ്തുതർക്കമാണെന്നും പിന്നിൽ ഭൂമാഫിയയാണെന്നും ഡി.ഐ.ജി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.