Posted On
date_range Updated On
date_range മോദിയുടേത് പൊള്ളയായ വാക്കുകൾ -പ്രിയങ്ക
നന്ദർബർ (മഹാരാഷ്ട്ര): നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ പൊള്ളയായ വാക്കുകളാണെന്നും ഇന്ധിര ഗാന്ധിയുടെ ധീരതയും നിശ്ചയദാർഢ്യവും അദ്ദേഹം ഉൾക്കൊള്ളണമെന്നും പ്രിയങ്ക ഗാന്ധി. നന്ദർബറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി വനിത ഗുസ്തി താരങ്ങൾ തെരുവിലിറങ്ങിയേപ്പാൾ മോദി മിണ്ടാതിരുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു.
പ്രതിയുടെ മകന് മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നൽകിയെന്നും ബ്രിജ് ഭൂഷണിനെ പരാമർശിച്ച് അവർ പറഞ്ഞു. തന്റെ മുത്തശ്ശി ഇന്ധിര ഗാന്ധി എന്നും തെരഞ്ഞെടപ്പ് പ്രചാരണം തുടങ്ങിയത് നന്ദർബറിൽ നിന്നായിരുന്നു. ആദിവാസികളുടെയോ ദരിദ്രരുടെയോ പ്രശ്നങ്ങൾ മനസ്സിലാക്കാൻ മോദി ഒരു വീട്ടിലെങ്കിലും സന്ദർശനം നടത്തിയതിന്റെ ചിത്രം കാണിക്കാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.