പ്രധാനമന്ത്രി സെപ്​തംബറിൽ യു.എസ്​ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്​തംബറിൽ യു.എസ്​ സന്ദർശിക്കും. മോദി യു.എസ്​ സന്ദർശിക്കുന്ന വിവരം കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനാണ്​ മോദി അമേരിക്കയിൽ എത്തുന്നത്​. സെപ്​തംബർ 23നാണ്​ പരിപാടി. ഹൂസ്​റ്റണിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

അതേസമയം, മോദി എത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന്​ ഹൂസ്​റ്റണിൽ പരിപാടി സംഘടിപ്പിക്കുന്ന ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികൾ അറിയിച്ചു. എങ്കിലും സെപ്​തംബർ 22ന്​ മോദി എത്തുമെന്ന​ പ്രതീക്ഷയിൽ ഒരുക്കങ്ങൾ നടക്കുകയാണെന്ന്​ അവർ വ്യക്​തമാക്കി.

Tags:    
News Summary - Prime Minister Narendra Modi to visit US in September-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.