മോദി ഇസ്രായേൽ പ്രസിഡൻറുമായി കൂടിക്കാഴ്​ച നടത്തി

ജറൂസലം: ഇസ്രായേൽ പ്രസിഡൻറ്​ റ്യൂവെൻ റിവ്​ലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്​ച നടത്തി. ഇരുരാഷ്​ട്രങ്ങളും തമ്മിലെ ബന്ധം ശക്​തിപ്പെടുത്താനുള്ള ചർച്ച നടന്നത്​ പ്രസിഡൻറി​​​െൻറ വസതിയിലാണ്​. പ്രോ​േട്ടാകോൾ മറികടന്നാണ്​ ഇസ്രായേൽ പ്രസിഡൻറ്​ തന്നെ ഉൗഷ്​മളമായി സ്വീകരിച്ചതെന്നും ഇത്​ ഇന്ത്യൻ ജനതക്കുള്ള ആദരവാണെന്നും മോദി ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ നവംബറിൽ ഇസ്രായേൽ പ്രസിഡൻറ്​ ഇന്ത്യ സന്ദർശിച്ചത്​ അദ്ദേഹം സ്​മരിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിന്​ ചൊവ്വാഴ്​ചയാണ്​ മോദി ഇസ്രായേലിലെത്തിയത്​. 

Tags:    
News Summary - prime minister narendra modi meet israeli president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.